ഓപ്പറേഷന് തൂഫാന് 2.0
September 28, 2026
ലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂര്ണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി 'ഓപ്പറേഷന് തൂഫാന് 2.0' നടത്തുന്നതിന്റെ ഭാഗമായി കോയിപ്രം ഗ്രാമപഞ്ചായത്തും കോയിപ്രം പോലീസ് സ്റ്റേഷനും സംയുക്തമായി 'ഓപ്പറേഷന് തൂഫാന് 2.0'ജനകീയ പ്രചാരണ പരിപാടികള് 28/09/2026 ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത്കോണ്ഫറന്സ് ഹാളില് വെച്ച് നടത്തി. പ്രസ്തുത യോഗത്തില് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ജയ.ആര് ന്റെ അദ്ധ്യക്ഷതയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വറുഗ്ഗീസ് ഈപ്പന് തൂഫാന് ഫ്ലാഗ് ഉയര്ത്തുകയും പരിപാടികളുടെ ഉദ്ഘാടനം നടത്തുകയും, തൂഫാന് വാരിയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടവര്ക്ക് ബാഡ്ജ് വിതരണം നടത്തുകയും ചെയ്തു. കോയിപ്രം എസ് എച്ച് ഒ അനൂപ് . പി തൂഫാന് ബോധവത്കരണം നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീ. വിജയകുമാര് സിഎസ്, ശ്രീ. എ.കെ സോമന് അംഗങ്ങളായ കുമാരി. ഗൌരി രാജേഷ്, ശ്രീ. ഉണ്ണികൃഷ്ണന് നായര് പി, ശ്രീമതി. അശ്വതി.ആര്, ശ്രീമതി. ശരണ്യ വിജയന്, ശ്രീ. ഷിബു കുന്നപ്പുഴ, ശ്രീ. ജോണ് ചാണ്ടി, ശ്രീ. തോമസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മുഹമ്മദ് ഷാജി എ എസ് എന്നിവര് ആശംസകള് അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. രജീഷ് ലാല് കൃതജ്ഞത രേഖപ്പെടുത്തി.