ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരികചരിത്രം മഹോദയപുരം തലസ്ഥാനമാക്കി രണ്ടാം ചേരസാമ്രാജ്യം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ പതനത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉള്‍പ്പെടുന്ന തിരുവല്ലാതാലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍രാജവംശത്തിന്റെ കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തില്‍ ഇടപ്രഭുക്കന്മാര് ചെറിയ ചെറിയ പ്രദേശങ്ങളില്‍ അധികാരമുറപ്പിച്ച് സര്‍വ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാര് എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തില്‍ വന്ന ഭൂപ്രദേശത്തിന് കോവില്‍പ്പുരം എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് കോയിപ്രം ആയതായും പറയപ്പെടുന്നു. പഴയ തിരുവിതാംകൂര്‍ ഭരണക്രമത്തില്‍ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു...
കൂടുതൽ വായിക്കുക