പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

വറുഗ്ഗീസ് ഈപ്പൻ

പ്രസിഡൻ്റ്

ജയ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയകുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റെനി സൂസൻ മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എ കെ സോമൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മുഹമ്മദ് ഷാജി എ എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങൾജില്ല: പത്തനംതിട്ടതാലൂക്ക്: തിരുവല്ലബ്ലോക്ക് പഞ്ചായത്ത്: കോയിപ്രംവിസ്തീർണ്ണം: 22.23 ചതുരശ്ര കിലോമീറ്റർവാർഡുകളുടെ എണ്ണം: 18ഭൂപ്രകൃതിയും അതിരുകളുംസമ്പന്നമായ സാംസ്കാരിക പൈതൃകമുള്ള ഈ പ്രദേശം പമ്പാനദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഭൂപ്രകൃതി അനുസരിച്ച് തെക്കുഭാഗം സമതല പ്രദേശങ്ങളും, വടക്കുഭാഗം കുന്നുകളും കുന്നിൻചെരിവുകളും നിറഞ്ഞതുമാണ്.വടക്ക്: പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകൾകിഴക്ക്: തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്തെക്ക്: പമ്പാനദി (അക്കരെ ചെറുകോൽ, കോഴഞ്ചേരി പഞ്ചായത്തുകൾ)പടിഞ്ഞാറ്: ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്പ്രധാന കേന്ദ്രങ്ങൾകോയിപ്രം പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രധാന കവലകളും പ്രദേശങ്ങളും താഴെ പറയുന്നവയാണ്:പുല്ലാട് (പഞ്ചായത്ത് ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്)കുമ്പനാട് മുട്ടുമൺപൂവത്തൂർമറ്റ് സവിശേഷതകൾശബരിമല തീർത്ഥാടകർ കടന്നുപോകുന്ന പ്രധാന സംസ്ഥാന പാത (SH-7 / ടി.കെ. റോഡ്) ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്.വലിയ തോതിൽ പ്രവാസികളുള്ള ഒരു പ്രദേശം കൂടിയാണ് കോയിപ്രം. അതുകൊണ്ടുതന്നെ ബാങ്കിംഗ് മേഖലയിൽ വലിയ നിക്ഷേപമുള്ള കുമ്പനാട്  പോലുള്ള ടൗണുകൾ ഈ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹ്യ-സാംസ്കാരികചരിത്രം മഹോദയപുരം തലസ്ഥാനമാക്കി രണ്ടാം ചേരസാമ്രാജ്യം ഭരിച്ചിരുന്ന പെരുമാക്കന്മാരുടെ പതനത്തിനുശേഷം മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തിനുമുമ്പ്, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉള്‍പ്പെടുന്ന തിരുവല്ലാതാലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂര്‍രാജവംശത്തിന്റെ കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തില്‍ ഇടപ്രഭുക്കന്മാര്‍ ചെറിയ ചെറിയ പ്രദേശങ്ങളില്‍ അധികാരമുറപ്പിച്ച് സര്‍വ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാര്‍ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തില്‍ വന്ന ഭൂപ്രദേശത്തിന് കോവില്‍പ്പുരം എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് കോയിപ്രം ആയതായും പറയപ്പെടുന്നു. പഴയ തിരുവിതാംകൂര്‍ ഭരണക്രമത്തില്‍ താലൂക്കിന്റെ കീഴ്ഘടകമായിരുന്നു, പ്രവൃത്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. തിരുവിതാംകൂറിലെ റവന്യൂഭരണത്തിന്റെ ഒരു...

കൂടുതൽ വായിക്കുക